Skip to main content

ക്ലാര്‍ക്ക് താല്‍ക്കാലിക നിയമനം

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ (എല്‍ ഐ ഡി ആന്റ് ഇ ഡബ്ല്യൂ സെക്ഷന്‍) കാര്യാലയത്തില്‍ ക്ലാര്‍ക്ക് തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി / തത്തുല്യം ആണ് യോഗ്യത. പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മലയാളം ടൈപ്പിംഗ് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി പി എസ് സി മാനദണ്ഡപ്രകാരം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പുകള്‍ സഹിതം ജൂണ്‍ 27 വൈകിട്ട് നാലിന് മുമ്പ് നേരിട്ടോ ഇ-മെയില്‍ മുഖേനെയോ അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖം ജൂലൈ നാല് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ഇ-മെയില്‍: vallicodegp@gmail.com . ഫോണ്‍: 0468 2350229.
 

date