Skip to main content

മിനിമം വേതന ഉപദേശക സമിതി-തെളിവെടുപ്പ് 17-ന്

 

കൊച്ചി: സ്റ്റാര്‍ ഹോട്ടല്‍, ഭക്ഷ്യസംസ്‌ക്കരണ വ്യവസായം, മരംകയറ്റം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി    നിശ്ചയിക്കുന്നതിനുളള  മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് ജനുവരി 15- ന് യഥാക്രമം രാവിലെ 11 മണിയ്ക്കും, 12 മണിയ്ക്കും, എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളില്‍ നടത്തുന്നതിന് തീരുമാനിച്ചിരുന്ന തെളിവെടുപ്പ് ജനുവരി 17- ലേക്ക് മാറ്റിവച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) വി.ബി. ബിജു അറിയിച്ചു. 

പ്രസ്തുത തെളിവെടുപ്പ് യോഗങ്ങളില്‍ ജില്ലയിലെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന്  ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) വി.ബി. ബിജു അഭ്യര്‍ത്ഥിച്ചു.

date