Post Category
*സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം*
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 50000 രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ള 18 നും 65 വയസിനുമിടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ചുള്ള ജാമ്യം ഹാജരാക്കണം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04935 296512, 9188934102
date
- Log in to post comments