Post Category
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നു. പരിശീലന ചെലവ് സർക്കാർ വഹിക്കുന്നതാണ്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും മത്സ്യഭവനുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ 13ന് അതത് മത്സ്യഭവനുകളിൽ സമർപ്പിക്കേണ്ടതാണ്.
ബിരുദ തലത്തിൽ 60% മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ വഴിയാണ് പരിശീലനം നൽകുക. സിവിൽ സർവീസ് അക്കാദമി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും അർഹരായ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർ താമസിച്ച് പഠിക്കുവാൻ സന്നദ്ധരായിരിക്കണം.
(പിആർ/എഎൽപി/1267)
date
- Log in to post comments