ടെന്‍ഡര്‍ ക്ഷണിച്ചു
അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ പെരിന്തല്‍മണ്ണ ക്യാംപസിലെ നാല് ഏക്കര്‍ ഭൂമി കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. പാട്ടക്കാലാവധി ഓഗസ്റ്റ് ഒന്നു മുതല്‍ 2029 ജൂലൈ 31 വരെയാണ്. താത്പര്യമുള്ളവര്‍ തുക അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തി മേല്‍വിലാസവും മൊബൈല്‍ നമ്പറും സഹിതം സീല്‍ ചെയ്ത കവറില്‍ ജൂലൈ 15 ന് ഉച്ചയ്ക്ക് ഒന്നിനകം അപേക്ഷിക്കണം. ഡയറക്ടര്‍, എ.എം.യു, മലപ്പുറം കേന്ദ്രത്തിന്റെ പേരില്‍ പെരിന്തല്‍മണ്ണയില്‍ മാറാവുന്ന 7500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും ഹാജരാക്കണം. മുന്‍കൂര്‍ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു വരെ ഭൂമി പരിശോധിക്കാം.
ലേലം ജൂലൈ 18 ന് വൈകിട്ട് മൂന്നിന് ചെറുകര പി.ഒയിലെ എ.എം.യു സെന്ററില്‍ നടക്കും. ഇ-മെയില്‍: director.mpmc@amu.ac.in, ഫോണ്‍: 04933-273299, വെബ്സൈറ്റ്: http://www.amu.ac.in/amucentres/amu-malappuram-centre-kerala.
- Log in to post comments