Skip to main content

കായംകുളം ഗവ. ഐ.ടി.ഐ പ്രവേശനം: ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു

കായംകുളം ഗവൺമെന്റ് ഐ.ടി.ഐ യിൽ എൻ.സി.വി.ടി അംഗീകാരമുള്ള മെട്രിക് ട്രേഡുകളിലേക്ക് 2026 ആഗസ്റ്റ് ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. രണ്ടു വർഷ കാലാവധിയുള്ള ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഒരു വർഷ കാലാവധിയുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്  എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം.  ഉദ്യോഗാർഥികൾക്ക് https://itiadmissions.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ മുഖാന്തിരം  ജൂലൈ ആറ് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭ്യമാകുന്ന പ്രിന്റ്ഔട്ടും ഒറിജിനൽ യോഗ്യതാ രേഖകളും സഹിതം തൊട്ടടുത്തുള്ള ഗവൺമെന്റ് ഐ.ടി.ഐ യിൽ നേരിട്ടെത്തി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. ഫോൺ:0479-2442900.

(പിആർ/എഎൽപി/1294)

date