സെന്‍സസ്: വീടുകളിലെത്തി വിവരശേഖരണം ആരംഭിച്ചു
സെന്‍സസ് 2027 ന്റെ ഭാഗമായി വീടുകളുടെ പട്ടിക തയ്യാറാക്കലും വിവരശേഖരണവും ജൂലൈ ഒന്നു മുതല്‍ ആരംഭിച്ചു. ജൂലൈ 30 വരെ നടക്കുന്ന ആദ്യഘട്ടത്തില്‍ 34 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയിലൂടെയാണ് വീടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ താലൂക്കുകളും നഗരസഭകളും വിവിധ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകള്‍ ( എച്ച് എല്‍ ബി) ആയി തിരിച്ചാണ് വിവരശേഖരണം നടത്തുന്നത്. വീടിന്റെ അവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വസൗകര്യങ്ങള്‍, ആസ്തികളും സൗകര്യങ്ങളും, സേവനങ്ങളുടെ ലഭ്യതയടക്കം എന്യൂമറേറ്റര്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ശേഖരിക്കും.
ജില്ലയിലെ ആറ് താലൂക്കുകളിലും നാല് നഗരസഭകളിലും ആദ്യഘട്ട വിവരശേഖരണം ആരംഭിച്ചു. പൊതുജനങ്ങള്‍ ശരിയായ വിവരം നല്‍കി സെന്‍സസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ചിത്രം :
സെന്‍സസിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ വീടുകളുടെ വിവരശേഖരണം നടത്തുന്നു
- Log in to post comments