വായനാദിന- മാസാചരണത്തോടനുബന്ധിച്ച് ബോധവല്‍കരണ നാടകം സംഘടിപ്പിച്ചു
ദേശീയ വായനാദിന- മാസാചരണത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള പൊലീസ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായി 'പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ' ബോധവല്‍കരണ നാടകം പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. അഡീഷണല്‍ ജില്ല പൊലിസ് മേധാവി റ്റി ബി വിജയന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ശുദ്ധീകരിക്കാന്‍ വായനയ്ക്കാകുമെന്ന് അദ്ദേഹം പറഞ്ഞു. വായന ശുഷ്‌കിച്ചാല്‍ ലഹരി പോലുള്ളവ സമൂഹത്തിലെത്തും. ലഹരിക്കെതിരെ സര്‍ക്കാരും സമൂഹവും ആരംഭിച്ച യുദ്ധമായ ഓപ്പറേഷന്‍ തൂഫാന്‍ സാമൂഹിക പ്രതിബദ്ധതയുടെ നേര്‍ചിത്രമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
പിടിഎ പ്രസിഡന്റ് ഫാ. ഷൈജു കുര്യന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ് സനില്‍ ലഹരി ബോധവല്‍കരണ സന്ദേശം നല്‍കി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല സെക്രട്ടറി സി കെ നസീര്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ബിജു മാത്യു, കാന്‍ഫെഡ് ജില്ല പ്രസിഡന്റ് എസ് അമീര്‍ ജാന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍, എസ്പിസി നോഡല്‍ ഓഫീസര്‍ സബ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡാനിഷ് പി ജോണ്‍, പ്രധാനധ്യാപിക ദീപ മേരി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
ഇന്ന് (ജൂലൈ രണ്ട്) രാവിലെ 11 ന് കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നാടകം അവതരിപ്പിക്കും.
ചിത്രം:
ദേശീയ വായനാദിന- മാസാചരണത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള പൊലീസ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍കരണ നാടകം കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡീഷണല്‍ ജില്ല പൊലീസ് മേധാവി റ്റി ബി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു
- Log in to post comments