Skip to main content
a

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ജില്ലാതല പരിപാടി പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലി സാബു ഓലിക്കല്‍ അധ്യക്ഷയായി.  വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ദിനാചരണ സന്ദേശം നല്‍കി.  ജില്ല സാമൂഹികനീതി ഓഫീസര്‍ ജെ ഷംലാ ബീഗം, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാകുമാരി, ഹയര്‍സെക്കന്‍ഡറി എജ്യൂക്കേഷന്‍ ചെങ്ങന്നൂര്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അമ്പിളി ഭാസ്‌കര്‍, കിടങ്ങന്നൂര്‍ നവദര്‍ശന്‍ ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ. അഭിഷേക് ഡാന്‍ ഉമ്മന്‍, പ്രൊബേഷന്‍ ഓഫീസര്‍ ജി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി പത്തനംതിട്ട മാര്‍ത്തോമ സ്‌കൂളില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ വരെ ലഹരിവിരുദ്ധ ദിനാചരണ റാലി സംഘടിപ്പിച്ചു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, എന്‍ എസ് എസ്, എന്‍ എം ബി എ വോളന്റീയര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.
കലഞ്ഞൂര്‍ ബിആര്‍സി വിദ്യാര്‍ഥികള്‍, മല്ലപ്പള്ളി ശാലോം കാരുണ്യഭവന്‍ അന്തേവാസികള്‍ എന്നിവരുടെ ബാന്‍ഡ് മേളം, കുളനട പ്രതീക്ഷ ബിആര്‍സി വിദ്യാര്‍ഥികളുടെ ലഹരിക്കെതെരിയുള്ള ദൃശ്യാവിഷ്‌കാരം എന്നിവയും റാലിയുടെ ഭാഗമായി. ലഹരി വിരുദ്ധ സന്ദേശം നല്‍കി പത്തനംതിട്ട കേളി കലാസമിതിയുടെ ദൃശ്യാവിഷ്‌കാരം'ആട്ടക്കളം', കോന്നി മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളജ് എന്‍ എസ് എസ് യൂണിറ്റിന്റെ ഫ്‌ലാഷ് മോബ് എന്നിവയും അരങ്ങേറി.

ചിത്രം : 

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ജില്ലാതല പരിപാടിയുടെ ഭാഗമായുള്ള റാലി മാര്‍ത്തോമ സ്‌കൂളില്‍ നിന്ന് ആരംഭിക്കുന്നു

 

date