വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന്‍ (ഗ്രാമീണ്‍) പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിര്‍വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.വി അമ്പിളി, ജില്ല പഞ്ചായത്ത് അംഗം എസ്. സന്തോഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രിയ എസ് തമ്പി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റോബിന്‍ മോന്‍സി, അംഗങ്ങളായ ഡി. ശിവദാസ്, പി.സി ശ്രീകുമാര്‍, സൗദാ റഹിം, സി. സുമേഷ്, പ്രമാടം ഗ്രാമ പഞ്ചായത്ത് അംഗം അഞ്ജലി ശങ്കര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എസ്. ഹരികൃഷ്ണന്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍ (ഇന്‍-ചാര്‍ജ്ജ്) പി. അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതി ലക്ഷ്യവം ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജോയിന്റ് ബി.ഡി.ഒ എന്‍ ഉണ്ണികൃഷ്ണന്‍ നായര്‍ വിശദീകരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായാണ് പദ്ധതി നടപ്പാക്കുന്നത്.
ചിത്രം:
വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന്‍ (ഗ്രാമീണ്‍) പദ്ധതി ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിര്‍വഹിക്കുന്നു
- Log in to post comments