Skip to main content
a

മല്‍സ്യകൃഷി വിളവെടുപ്പ്

ഫിഷറീസ് വകുപ്പിന്റെ 'മണ്‍സൂണ്‍ മത്സ്യ സമൃദ്ധി 2026' പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ 'തിലാപ്പിയ ഇന്‍ ബയോഫ്‌ലോക്' യൂണിറ്റില്‍ വിജയകരമായി വിളവെടുപ്പ് നടത്തി.
കോഴഞ്ചേരി തൂവേണുമലയില്‍ സോജി തോമസിന്റെ ഉടമസ്ഥതയിലുള്ള യൂണിറ്റിലാണ് തിലാപ്പിയ മല്‍സ്യത്തിന്റെ വിളവെടുപ്പും വിപണനവും നടന്നത്. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം അനു എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഓഫീസര്‍ ഏലീന ജോസ് വെട്ടം, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എസ്. ജിഷ, അക്വാ കള്‍ച്ചര്‍ പ്രമോട്ടര്‍ പുഷ്പ ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ചിത്രം: 

ഫിഷറീസ് വകുപ്പിന്റെ 'മണ്‍സൂണ്‍ മത്സ്യ സമൃദ്ധി 2026' പദ്ധതിയുടെ ഭാഗമായി തിലാപ്പിയ മല്‍സ്യത്തിന്റെ വിളവെടുപ്പും വിപണനവും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം അനു എം വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു

 

date