Skip to main content
a

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍  ജില്ലാതല സിറ്റിംഗില്‍ 25 കേസുകള്‍ തീര്‍പ്പാക്കി

 

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സിറ്റിംഗില്‍ 25 കേസുകള്‍ തീര്‍പ്പാക്കി. 33 കേസുകള്‍ പരിഗണിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. മറ്റുകേസുകളില്‍ കൂടുതല്‍ പരിശോധന ആവശ്യമായതിനാല്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. അങ്കണവാടികളുടെ പ്രവര്‍ത്തനക്ഷമത, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കമ്മീഷന്‍ പരിഗണിച്ചു.
ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ സിസിലി ജോസഫ്, പി. ഷാജേഷ് ഭാസ്‌കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചിത്രം: 

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സിറ്റിംഗ്

 

date