Skip to main content

'വായിച്ചു വളരുക' പ്രശ്നോത്തരി ജൂലൈ 11 ന്

ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 'വായിച്ചു വളരുക' പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ജൂലൈ 11 ന് പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 നാണ് മല്‍സരം. സ്‌കൂളുകളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ ജില്ലാതലത്തില്‍ മല്‍സരിക്കും.
യു.പി. വിദ്യാര്‍ഥികള്‍ക്ക് വായനാദിന മാസാചരണത്തോടനുബന്ധിച്ച് ചിത്രരചന മല്‍സരവുംപത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  അന്നേ ദിവസം സംഘടിപ്പിക്കും. ചാര്‍ട്ട് പേപ്പര്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവരണം. വിവരങ്ങള്‍ക്ക് 9656763964, 9446443964.

 

date