Skip to main content
a

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

കുളനട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങ് 'സമാദരം 2026' സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷനായി. ജില്ല പഞ്ചായത്തംഗം സവിത അജയകുമാര്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുജിത്ത് കളീക്കല്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ രാജന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വിലാസിനിയമ്മ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുജ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീജ മോനച്ചന്‍, പ്രതിഭ സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസന്‍ തോമസ്, റ്റി അമ്പിളി, ഷീബ ബിനോജ്, പി. പി രാജു, എം എലിസബത്ത്, പി. റ്റി സുരേഷ്, ജി രഘുനാഥ്, പി. ആര്‍ മോഹന്‍ദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് പി ചാന്ദ്‌നി എന്നിവര്‍ പങ്കെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവും സൈക്കോളജിസ്റ്റുമായ ഷാന്‍ ഗോപന്‍ ക്ലാസ് നയിച്ചു.

ചിത്രം: 

കുളനട ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യുന്നു

 

date