Post Category
ചിക്ക് സെക്സര്‍ നിയമനം
ആയൂര്‍ തോട്ടത്തറ ഹാച്ചറി കോംപ്ലെക്സിലേക്ക് ദിവസ വേതന വ്യവസ്ഥയില്‍ ചിക്ക് സെക്സറെ നിയമിക്കും. യോഗ്യത : വി.എച്ച്.എസ്.ഇ പൗള്‍ട്രി ഹസ്ബന്ററി, ചിക്ക് സെക്സിംഗ് ആന്റ് ഹാച്ചറി മാനേജ്മെന്റ്, ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും വെന്റ് രീതി ഉപയോഗിച്ചു കൊണ്ടുള്ള ഡേ ഓള്‍ഡ് ചിക്ക് സെക്സിങ്ങില്‍ 98 ശതമാനത്തില്‍ കുറയാത്ത കൃത്യത സാക്ഷ്യപ്പെടുത്തിയ കുറഞ്ഞത് ആറ് മാസത്തെ പ്രവര്‍ത്തി പരിചയം. വേതനം : പ്രതിദിനം 810 രൂപ നിരക്കില്‍ പരമാവധി പ്രതിമാസം 21870 രൂപ. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ ജൂലൈ 21നകം അസിസ്റ്റന്റ് ഡയറക്ടര്‍, ഹാച്ചറി കോംപ്ലെക്സ് തോട്ടത്തറ, ആയൂര്‍-691533 വിലാസത്തില്‍ ലഭിക്കണം.
date
- Log in to post comments