Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരംകൊല്ലംപത്തനംതിട്ടആലപ്പുഴകോട്ടയം എറണാകുളം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന ഐ.ടി.ഐകളിലേയ്ക്ക് 'എംപ്ലോയബിലിറ്റി സ്‌കിൽസ്വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ നിയമനത്തിന് അഭിമുഖം നടത്തും. ബി ബി എ/ എം ബി എ/ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിഇംഗ്ലീഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവുംപ്ലസ്ടു / ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. യോഗ്യതയുള്ളവർ ജൂലൈ 22ന് രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസിൽ അഭിമുഖത്തിനെത്തണം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റസർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും സഹിതം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2316680.

പി.എൻ.എക്‌സ്. 2517/2026

date