Post Category
അഭിമുഖം ജൂലൈ 16ന്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ), ട്രേഡ് ഇൻസ്ട്രക്ടർ (ഇലക്ട്രോപ്ലേറ്റിങ്), ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) എന്നിവയിൽ ഓരോ ഒഴിവ് ഉണ്ട്. ഈ ഒഴിവുകളിലേക്ക് ദിനവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായുള്ള അഭിമുഖം ജൂലൈ 16ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളിൽ നടക്കും. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം യഥാസമയം അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0472 2812686
പി.എൻ.എക്‌സ്. 2521/2026
date
- Log in to post comments