ടെൻഡർ ക്ഷണിച്ചു
വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറുടെ 2025 ഏപ്രിൽ 22ലെ DWCD/3306/2023-D1 നമ്പർ ഉത്തരവ് പ്രകാരം വണ്ടൂർ ഐസിഡിഎസ് കാര്യാലയത്തിന്റെ ഔദ്യോഗികാവശ്യങ്ങൾക്ക് ഒരു വർഷത്തേക്ക് ഉപയോഗിക്കുന്നതിനായി പ്രതിമാസം പരമാവധി 1500 കി.മീറ്റർ ദൂരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ യാത്രചെയ്യുവാൻ കഴിയുന്ന തരത്തിലുള്ള കാർ (7 സീറ്റിന് മുൻഗണന) 28000 രൂപ നിരക്കിൽ dry lease (ഡ്രൈവറില്ലാതെ വാഹനം മാത്രം) വ്യവസ്ഥയിൽ കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. അടങ്കൽ തുക-336000 രൂപ. ടെൻഡർ ഫോം വിൽക്കുന്ന അവസാന തീയതി ജൂലൈ 22 ഉച്ചയ്ക്ക് 1 മണി വരെ. പൂരിപ്പിച്ച ടെൻഡറുകൾ, ആവശ്യമായ രേഖകൾ സഹിതം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22 ഉച്ചയ്ക്ക് 2 മണി. ജൂലൈ 22ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ടെൻഡർ തുറക്കും. ടെൻഡർ സമർപ്പിക്കേണ്ട അധികാരിയുടെ ഓഫീസ് മേൽവിലാസം: ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വണ്ടൂർ, മലപ്പുറം, 679328. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 04931-245260, ഇമെയിൽ: cdpowandoor@gmail.com.
പി.എൻ.എക്‌സ്. 2523/2026
- Log in to post comments