Skip to main content

*മൃതദേഹം തിരിച്ചറിഞ്ഞില്ല*

 

 മണ്ണുത്തി തോട്ടപ്പടി സബ്‌വേയിൽ അവശനിലയിൽ കണ്ടെത്തിയ അജ്ഞാതൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരണപ്പെട്ടത്. കഴിഞ്ഞ ജൂലൈ അഞ്ചിന് വൈകിട്ട് 3.30 ഓടെയാണ് ഇയാളെ തോട്ടപ്പടിയിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ ആറിന് രാവിലെ 10.45-ഓടെ മരണം സംഭവിക്കുകയായിരുന്നു. 167 സെൻ്റീമീറ്റർ ഉയരമുള്ള ഇയാൾക്ക് കറുത്ത നിറവും മെലിഞ്ഞ ശരീരപ്രകൃതിയുമാണ്. തലമുടിക്ക് നര കലർന്ന കറുപ്പ് നിറമാണ്. കവിളിൽ കണ്ണിന് താഴെയായും നെഞ്ചിലും കാക്കപ്പുള്ളികളുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മണ്ണുത്തി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സബ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 9446100013.

date