വികസിത് ഭാരത് പദ്ധതി: കേന്ദ്രസംഘം ജില്ല സന്ദർശിച്ചു
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ 'വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻ്റ് ആജീവിക മിഷൻ' (ഗ്രാമീൺ) പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനായി കേന്ദ്ര ഉദ്യോഗസ്ഥ സംഘം എറണാകുളം ജില്ലയിൽ സന്ദർശനം നടത്തി. ജൂലൈ 12 മുതൽ 15 വരെ എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് സംഘം സന്ദർശനം നടത്തുന്നത്.
മന്ത്രാലയം ജോയിന്റ് സെക്രട്ടറി എം.ജി. ജയശ്രീ, ഡെപ്യൂട്ടി സെക്രട്ടറി പ്രദീപ് കുമാർ , അണ്ടർ സെക്രട്ടറി മേരി തോമസ് എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്. എറണാകുളം ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്ററും ജില്ലാ കളക്ടറുമായ ജി. പ്രിയങ്ക, മിഷൻ ഡയറക്ടർ ഡി. രഞ്ജിത്ത്, ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റർ പി എച്ച് ഷൈൻ എന്നിവരുമായി സംഘം പദ്ധതികൾ ചർച്ച ചെയ്തു.
തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ പങ്കെടുത്ത കേന്ദ്രസംഘം ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമായി ആശയവിനിമയം നടത്തി. ശേഷം ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാരുമായി ചർച്ച നടത്തുകയും വിവിധ വർക്ക് സൈറ്റുകൾ നേരിട്ട് സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു.
- Log in to post comments