Skip to main content

അറിയിപ്പുകൾ

 

വിവിധ തസ്തികകളിലേക്ക് കരാർ നിയമനം

ജില്ലയിൽ ആരോഗ്യ കേരളത്തിനു കീഴിൽ
ആർ.ബി.എസ്.കെ, ജെ.പി.എച്ച്.എൻ, എൽ.എച്ച്.വി, ഫാർമസിസ്റ്റ്  ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾ ആരോഗ്യകേരളം വെബ് സൈറ്റിൽ ലഭ്യമാണ്
ഫോൺ : 0484 2354737 

 

സൗജന്യ സോളാർ എൽഇഡി ടെക്നീഷ്യൻ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

വേങ്ങൂർ ഗവൺമെന്റ് ഐടിഐയിൽ പി എം കെ വി വൈ  4.0 പദ്ധതിയുടെ ഭാഗമായി സൗജന്യ  സോളാർ എൽ ഇ ഡി ടെക്നിഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക്  ഈ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.  അപേക്ഷ സമർപ്പിക്കേണ്ട  അവസാന തീയതി ജൂലൈ 9. കൂടുതൽ വിവരങ്ങൾക്ക്  9400251885, 0484-2967947, 7356998239 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

 

മദ്രാസ് റെജിമെന്റ് വിമുക്തഭടന്മാർക്കായി സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു

എറണാകുളം ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മദ്രാസ് റെജിമെന്റിൽ നിന്നും വിരമിച്ച വിമുക്തഭടന്മാർ, വീരനാരികൾ, അവരുടെ ആശ്രിതർ എന്നിവർക്കായി സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 20-ന് രാവിലെ 11   മണി മുതൽ ഉച്ചയ്ക്ക് 1  മണി വരെ കാക്കനാട്ടുള്ള സൈനിക് റെസ്റ്റ് ഹൗസിൽ ആണ്  പരിപാടി നടക്കുന്നത്.  കൂടുതൽ വിവരങ്ങൾക്ക് 0484-2422239 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

അപേക്ഷ ക്ഷണിച്ചു

 സി-മെറ്റിന്റെ കീഴിലുള്ള പള്ളുരുത്തി നഴ്സിംഗ് കോളേജിൽ ഡ്രൈവർ, ഹെൽപ്പർ തസ്തികകളിൽ ഒരു വർഷത്തേക്ക്  കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. പത്താം ക്ലാസ് വിജയവും ഹെവി വെഹിക്കിൾ ലൈസൻസും 10 വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് ഡ്രൈവർ തസ്തികയിലേക്കും , ഏഴാം ക്ലാസ് വിജയിച്ചവർക്ക് ഹെൽപ്പർ തസ്തികയിലേക്കും  അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 40 വയസ് . നിയമാനുസൃത ഇളവുകൾ ബാധകം. ജനറൽ വിഭാഗത്തിന് 200 രൂപയും എസ്‌സി/എസ്ടി വിഭാഗത്തിന് 100 രൂപയുമാണ് അപേക്ഷാ ഫീസ്. 
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം അപേക്ഷകൾ ജൂലൈ 15 വൈകിട്ട് 5 മണിക്ക് മുൻപായി സമർപ്പിക്കണം .
വിലാസം: പ്രിൻസിപ്പാൾ, സി-മെറ്റ് നഴ്സിംഗ് കോളേജ്, പള്ളുരുത്തി, എറണാകുളം - 682006

 

കൂടുതൽ വിവരങ്ങൾക്ക് www.simet.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0471-2302400 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

date