ജില്ലയിലെ സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും കയറ്റുമതി മേഖലയില്‍ സുവര്‍ണാവസരം
ചെറുകിട ഇടത്തരം മേഖലയിലെ പരമാവധി സംരഭങ്ങളെ കയറ്റുമതി വാണിജ്യ മേഖലയില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ജൂലൈ 16 ന് രാവിലെ 9.30 മുതല്‍ കട്ടപ്പന ലയണ്‍സ് ക്ലബ്ബ് ഹാളില്‍ കയറ്റുമതി പ്രോത്സാഹന പദ്ധതിയുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ശില്പശാല ഉദ്ഘാടനം ചെയ്യും.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ്, ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം, സ്പൈസസ് ബോര്‍ഡ്, അപെഡ, ഫിയോ, ഇന്ത്യ പോസ്റ്റ്, ഇ.സി.ജി.സി, നബാര്‍ഡ്, ലീഡ് ബാങ്ക്, കേരള എക്സ്പോര്‍ട്ട് ഫോറം, കസ്റ്റംസ് എന്നീ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കും. കൂടാതെ ഈ ഏജന്‍സികളെ നേരില്‍ കണ്ട് സഹായം ലഭ്യമാക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കയറ്റുമതി പ്രോത്സാഹന മിഷന്റെ ഭാഗമായി ഇടുക്കി ജില്ലയെ എക്സ്പോര്‍ട്ട് ഹബ് ആയി വളര്‍ത്തുകയാണ് ലക്ഷ്യം.
ശില്പശാല 120 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആയതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക ഫോണ്‍ നമ്പര്‍: 9947297447 (ജില്ലാ വ്യവസായ കേന്ദ്രം ഓഫീസ്, ഇടുക്കി)
- Log in to post comments