Skip to main content

ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന വ്യാപകമാക്കണം -  താലൂക്ക് വികസന സമിതി

 

ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന വ്യാപകമാക്കണമെന്നും വരള്‍ച്ച വര്‍ധിക്കുവാനുള്ള സാഹചര്യമുള്ളതിനാല്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍, വാട്ടര്‍ അതോറിറ്റി, ഭൂജലവകുപ്പ് എന്നിവ മുന്‍കൂട്ടി തയാറെടുപ്പുകള്‍ നടത്തണമെന്നും കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം  ആവശ്യപ്പെട്ടു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തഹസീല്‍ദാര്‍ ബി.ജേ്യാതി, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല അജിത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.ജയദീപ്, കെ.കെ.ഗോപാലകൃഷ്ണപിള്ള, സുബിന്‍ വര്‍ഗീസ്, റ്റിറ്റി ജോണ്‍സ് കച്ചിറ, എന്‍.ബിസ്മില്ലാഖാന്‍ എന്നിവര്‍ പങ്കെടുത്തു. 

                                       (പിഎന്‍പി 41/19)

date