പോളിയോ മുക്ത സമൂഹമെന്ന് ഉറപ്പാക്കണം:ടി. ജെ. വിനോദ് എം.എൽ.എ
* ജില്ലാതല പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു
നമ്മുടെ സമൂഹം പോളിയോ മുക്തമായി നിലനിർത്താൻ എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്ന് പൾസ് പോളിയോ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ശ്രീ ടി. ജെ. വിനോദ് എം.എൽ.എ പറഞ്ഞു.
ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി അഞ്ച് വയസ്സുവരെയുള്ള 1,62,529 കുട്ടികൾക്കാണ് ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിടുന്നത്. ഇതിനായി 1,993 പൾസ് പോളിയോ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ ജൂൺ 29, 30 തീയതികളിലും പ്രവർത്തിക്കുന്നതാണ്. ജൂൺ 28-ന് തുള്ളിമരുന്ന് എടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് 29, 30 തീയതികളിൽ വീടുകളിൽ എത്തി തുള്ളിമരുന്ന് നൽകും. പൾസ് പോളിയോ പരിപാടിയുടെ പ്രചാരണാർത്ഥം ജില്ലയിൽ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ വാഹന പ്രചാരണ ജാഥയും നടത്തിയിരുന്നു.
ചേരാനെല്ലൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. ക്ലീറ്റസ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ്, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈന ഒ.ജി, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമ്മി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലില്ലി ആൽബർട്ട്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പർ മേരി വിൻസെന്റ്, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസി ഡേറിസ്, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ജി. രാജേഷ്, ചേരാനെല്ലൂർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐഷ കരിം, ബ്ലോക്ക് മെമ്പർ ഷിന്നാസ്, 19-ാം വാർഡ് മെമ്പർ ശ്രീമതി സൂസൻ തോമസ്,
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ആർ. ഷാഹിർഷാ,റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഗവർണർ ഡോ. ജി. എൻ. രമേശ്, ഡോ ആശ വിജയൻ, സ്റ്റേറ്റ് ഒബ്സർവർ, ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവ്വീസസ്,ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. രശ്മി എം. എസ്.
ചേരാനല്ലൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെസുധീഷ്., എം.സി.എച്ച്. ഓഫീസർ വത്സലകുമാരി, എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ.ജി. രജനി, തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments