Post Category
സ്‌കോള്‍-കേരള ദിനാഘോഷം 13ന് ജില്ലാതല മത്സരങ്ങള്‍ നടത്തും
സ്‌കോള്‍-കേരള ദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം 13ന് വിദ്യാര്‍ഥികള്‍ക്കായി വിവിധ ഇനങ്ങളില്‍ ജില്ലാതല മത്സരങ്ങള്‍ നടത്തും. ഓരോ പഠന/പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് തിരുവല്ല എംജിഎം എച്ച്എസ്എസിലാണ് മത്സരം നടത്തുക. പ്രസംഗം, ലളിതഗാനം, ഉപന്യാസരചന, പോസ്റ്റര്‍ രചന, നാടന്‍പാട്ട് എന്നീ ഇനങ്ങളിലാണ് മത്സരം. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരത്തിന് 0468 2325499 എന്ന നമ്പരില്‍ ബന്ധപ്പെടണം. (പിഎന്‍പി 42/18)
date
- Log in to post comments