Skip to main content

പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ പ്രവേശനം:അപേക്ഷകൾ ക്ഷണിച്ചു 

 

ചേർത്തല മായിത്തറയിൽ പട്ടികജാതി വികസന വകുപ്പ് മുഖേന ഉടൻ പ്രവർത്തനം ആരംഭിക്കുന്ന പെൺകുട്ടികൾക്കായുള്ള പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ പ്രവേശനം ലഭിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. നിശ്ചിത ഒഴിവുകളിൽ പൊതു വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥിനികൾക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ എല്ലാ  ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും  ലഭ്യമാക്കുന്നതാണ്.

അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ജൂലൈ 30. ഫോൺ : 0477-2252548
 

(പിആർ/എഎൽപി/1387)

date