Skip to main content

വിവരാവകാശ സെമിനാര്‍ ഇന്ന്

വിവരവകാശ നിയമത്തെ ആസ്പദമാക്കി ചവറ, കരുനാഗപ്പള്ളി, കുന്നത്തൂര്‍ നിയോജക മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന വിവരവകാശ കമ്മീഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് (ജൂലൈ 18 ) കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നടക്കും. ഉച്ചയ്ക്ക് 1.30 ന് വനം, വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സി.ആര്‍. മഹേഷ് എം.എല്‍.എ  അധ്യക്ഷനാകും  .   ഉല്ലാസ് കോവൂര്‍ എം.എല്‍.എ വിശിഷ്ടാതിഥിയാവും.
ഭരണരംഗത്തും അനുബന്ധ മേഖലകളിലും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്ന 2005 ലെ വിവരവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍, അപ്പീല്‍ അധികാരികള്‍ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കായി സെമിനാര്‍ സംഘടിപ്പിക്കുന്നത്.
റിസോഴ്‌സ് പേഴ്‌സണ്‍ കെ. പ്രസാദ് വിഷയാവതരണം നടത്തും. കമ്മീഷന്‍ ലീഗല്‍ എക്‌സ്‌പെര്‍ട്ട് കെ.എസ് ശ്രീകേഷ്, സെക്രട്ടറി ആര്‍.പി നന്ദന തുടങ്ങിയവര്‍ സംബന്ധിക്കും.
                                                

                             

date