Skip to main content

സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍ താല്‍ക്കാലിക നിയമനം

ജില്ല പട്ടികജാതി വികസന ഓഫീസില്‍ ഇ-ഗ്രാന്റ്‌സ് കൈകാര്യം ചെയ്യുന്ന സപ്പോര്‍ട്ടിംഗ് എഞ്ചിനീയറുടെ താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി)/എം.സി.എ/എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി) യോഗ്യതയുള്ള പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 35. ഒരു വര്‍ഷത്തേക്കാണ് നിയമനം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള ഫോമില്‍ ജില്ല പട്ടികജാതി വികസന കാര്യാലയത്തില്‍ നേരിട്ട് അപേക്ഷ സമര്‍പിക്കണം. അപേക്ഷ ഫോം ജില്ല പട്ടികജാതി വികസന കാര്യാലയം, ബ്ലോക്ക് പട്ടികജാതി വികസന കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അവസാന തീയതി ജൂലൈ 22 വൈകിട്ട് അഞ്ച്. ഫോണ്‍: 0468 2322712.

 

date