Skip to main content

പ്രധാനമന്ത്രി ആവാസ് യോജന: അപ്പീല്‍ സമര്‍പ്പിക്കാം

പ്രധാനമന്ത്രി ആവാസ് യോജന -ഗ്രാമീണ്‍ പദ്ധതിയില്‍ 2024 ആവാസ് പ്ലസ് സര്‍വേയില്‍ ഉള്‍പ്പെട്ടതും കരട് സ്ഥിരം സാധ്യത പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ ഗുണഭോക്താക്കള്‍ക്ക് ജില്ലാതല അപ്പലേറ്റ് അതോറിറ്റി മുമ്പാകെ അപ്പീല്‍ സമര്‍പിക്കാം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പ്രസിദ്ധീകരിച്ചിട്ടുള്ള പട്ടിക പരിശോധിച്ച്  ആക്ഷേപമുണ്ടെങ്കില്‍ ജൂലൈ 20 വരെ അതാത് ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളിലോ ജില്ല കാര്യാലയത്തിലോ നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കാം. വിലാസം: പ്രോജക്ട് ഡയറക്ടര്‍, ദാരിദ്ര്യലഘൂകരണ വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ്, ഒന്നാം നില, മണ്ണില്‍ റീജന്‍സി, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട, 689645. ഇ മെയില്‍: drdapopta@gmail.com  . ഫോണ്‍: 0468 2962038, 8075561249.

 

date