Skip to main content

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ല കലക്ടര്‍

സെന്‍സസിന്റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍. എന്യൂമറേറ്റര്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ സൂപ്പര്‍വൈസര്‍മാര്‍ പരിശോധിച്ച് ഉറപ്പാക്കണം. ജില്ലയിലെ സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ല കലക്ടറുടെ നിര്‍ദേശം.
വിവരശേഖരണം പൂര്‍ത്തിയായവ സൂപ്പര്‍വൈസര്‍മാര്‍ കൃത്യമായി പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യണം. ജൂലൈ 20 നകം  സെന്‍സസ് ഫീല്‍ഡ് പ്രവര്‍ത്തനം പരമാവധി പൂര്‍ത്തിയാക്കണം. ശേഖരിച്ച വിവരങ്ങളുടെ പരിശോധന ജൂലൈ  24 നുള്ളില്‍ തീര്‍ക്കണം. ജൂലൈ 25, 26 തീയതികളില്‍ വിവരങ്ങള്‍ വീണ്ടും പരിശോധിച്ച് അപാകത ഉണ്ടെങ്കില്‍ തിരുത്തും.    സെന്‍സസ് പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date