Post Category
അടൂര്‍ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ് നിയമനം
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി എന്‍ എം, കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായപരിധി - 40 (2026 ജനുവരി ഒന്നിന്). ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജൂലൈ 24 ന് അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ഫോണ്‍: 04734 223236.
date
- Log in to post comments