Skip to main content

സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി

 
തൃശ്ശൂർ  സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതിയുടെയും കേരളാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും (കെൽസ) നേതൃത്വത്തിൽ സന്ദർശനം നടത്തി. ഹൈക്കോർട്ട് ജഡ്ജി ശോഭ അന്നമ്മ ഈപ്പന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സംഘം ആശുപത്രിയിലെ എല്ലാ വാർഡുകളും നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ജീവനക്കാരുമായി ചർച്ച ചെയ്തു.

വിക്ടിം റൈറ്റ്സ് സെന്റർ കെൽസ ജില്ലാ ജഡ്ജി അനിൽ, പ്രോജക്ട് കോ-ഓർഡിനേറ്റർ പാർവ്വതി മേനോൻ, തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി പി ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ്ജ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ ആർ ബേബി ലക്ഷ്മി, ഹൈക്കോടതിയിൽ നിന്നുള്ള അഭിഭാഷകർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date