Skip to main content

സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രായോഗിക പരീക്ഷ 22 മുതല്‍

എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ഡ്രൈവര്‍) (കാറ്റഗറി നമ്പര്‍ 386/2025) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും ജൂലൈ 22, 23, 24 തീയതികളില്‍ രാവിലെ അഞ്ചു മുതല്‍ മലപ്പുറം എം.എസ്.പി എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് പി.എസ്.സി പ്രൊഫൈലില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സിന്റെ അസല്‍, ലൈസന്‍സ് എക്‌സ്ട്രാക്ട്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണം. പരിശീലന കേന്ദ്രങ്ങളുടെ പേരോ ലോഗോയോ പതിച്ച വസ്ത്രം ധരിച്ചവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടാകില്ല. വിശദവിവരങ്ങള്‍ പ്രൊഫൈലിലെ അഡ്മിഷന്‍ ടിക്കറ്റില്‍ ലഭ്യമാണ്.

 

date