Post Category
വെറ്ററിനറി സര്ജന് നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനമായ 'നൈറ്റ് വെറ്റ്' മൊബൈല്‍ യൂണിറ്റിലെ നിലവിലുള്ള ഒഴിവുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്ജന്മാരെ നിയമിക്കുന്നതിനായി ജൂലൈ 21-ന് രാവിലെ 11 ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി.വി.എസ്.സി & എ.എച്ച്. യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0483 273497.
date
- Log in to post comments