Post Category
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഒഴിവ്
വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് II തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂലൈ 25 ന് രാവിലെ 10.30 ന് വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില്‍ അഭിമുഖം നടക്കും. പ്ലസ് ടു, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ജെ.പി.എച്ച്.എന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0494 2457642.
date
- Log in to post comments