Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡ് കോട്ടയം ജില്ലാ ഓഫീസിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026-2027 അധ്യയന വർഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിനുളള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായശേഷം കേരള സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിനു ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ കോഴ്‌സിൽ പ്രവേശനം കിട്ടി 60 ദിവസത്തിനകം http://services.unorganisedwssb.org/index.php/home വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബർ 30. അപേക്ഷയോടൊപ്പം  ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം.

date