Post Category
സമ്പർക്കപരിപാടി ജൂലൈ 21ന്
നേവൽ ഉദ്യോഗസ്ഥരുടെ വിധവകൾക്കും മുൻ സൈനികർക്കുമായുള്ള സമ്പർക്ക പരിപാടി സതേൺ നേവൽ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21ന് രാവിലെ 11ന് മണർകാടുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ വച്ച് നടത്തും. പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ച് അറിയുന്നതിനും പരാതികൾക്കും പെൻഷൻ സംബന്ധമായ സംശയങ്ങൾക്കും പരിഹാരം കാണുന്നതിനും അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
date
- Log in to post comments