സൗജന്യ ബ്യൂട്ടീഷ്യൻ പരിശീലനം
എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ ഉള്ള എസ് ബി ഐ ആർ എസ് ഇ റ്റി ഐ യിൽ വനിതകൾക്ക് 35 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യൻ പരിശീലനം നൽകുന്നു. (ഫേഷ്യൽ, ഹെയർ സ്മൂത്തനിംഗ്, പെഡിക്യൂർ, മാനിക്യൂർ, സാരി ഡ്രാപ്പിംഗ്, ഹെയർ സ്പാ). 18 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള യുവതികൾക്കു പങ്കെടുക്കാം.
സംരംഭങ്ങൾ തുടങ്ങുന്നതിനെ കുറിച്ചും വിവിധ ലോൺ സ്കീമുകളെക്കുറിച്ചും ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.ജൂലൈ 20,21 തീയതികളിൽ രാവിലെ 10.30 ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ് ബി ഐ ആർ എസ് ഇ റ്റി ഐ യിൽ അഭിമുഖത്തിന് ഹാജരാകണം.
താല്പര്യം ഉള്ളവർ, പാസ്പോർട്ട് സൈസ് ഫോട്ടോ - 3 എണ്ണം, ആധാർ കാർഡ് കോപ്പി - 2 എണ്ണം, റേഷൻ കാർഡ് കോപ്പി 2 എണ്ണം . എസ് എസ് എൽ സി ബുക്ക് 1 കോപ്പി, തൊഴിൽ ഉറപ്പു കാർഡ് ഉണ്ടെങ്കിൽ 1 കോപ്പി, കുടുംബശ്രീ അംഗം ആണെങ്കിൽ, കുടുംബശ്രീ ത്രിഫ്റ്റ് ബുക്ക് 1 കോപ്പി, സേവിങ്സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് കോപ്പി - 1 എണ്ണം എന്നിവ സഹിതം വരണം.
- Log in to post comments