Skip to main content

സ്‌കോൾ-കേരള; പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം

സ്‌കോൾ-കേരള മുഖേനയുള്ള ഹയർ സെക്കണ്ടറി കോഴ്സുകളിൽ 2026-28 ബാച്ചിലേക്ക് ഓപ്പൺ റെഗുലർപ്രൈവറ്റ് രജിസ്‌ട്രേഷൻസ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയിൽ ഉപരിപഠനയോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.

ജൂലൈ 22 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ആഗസ്റ്റ് 14 വരെയും, 60 രൂപ പിഴയോടെ ആഗസ്റ്റ് 31 വരെയും ഫീസടച്ച്www.scolekerala.org ലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളിൽ നേരിട്ടോസ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ അയച്ചു കൊടുക്കണം. ജില്ലാകേന്ദ്രങ്ങളുടെ മേൽ വിലാസം സ്‌കോൾ-കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വിവരങ്ങൾക്ക്: 0471-2342950, 2342271, 2342369.

പി.എൻ.എക്‌സ്. 2673/2026

date