Skip to main content

കര്‍ഷകതൊഴിലാളി ക്ഷേമനിധി: വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്കുള്ള 2025-26 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ച് ആദ്യ ചാന്‍സില്‍ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 75 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയവര്‍ക്കും പ്ലസ് ടു/വി.എച്ച്.എസ്.ഇ അവസാന വര്‍ഷ പരീക്ഷയില്‍ 85 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 70 ശതമാനവും പ്ലസ് ടു/വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 80 ശതമാനവും മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റ്/സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, അംഗത്വ പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, യൂണിയന്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. പരീക്ഷാ തീയതിയിലും അപേക്ഷാ തീയതിയിലും ക്ഷേമനിധി അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടായിരിക്കരുത്.

അപേക്ഷകള്‍ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. അപ്പീല്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 15 വരെ ചീഫ് ഓഫീസില്‍ നല്‍കാം. അപേക്ഷാ ഫോം www.agriworkersfund.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍-0483 2732001.

 

date