Skip to main content

ഫിഷറീസ് വകുപ്പ് വഴി ഇന്‍ഷുറന്‍സ് പദ്ധതി

ജില്ലയിലെ കടലോരത്ത് മോട്ടോര്‍ ഘടിപ്പിച്ച് കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന പരമ്പരാഗത യാനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ് വഴി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. 2012 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്ത 10 മീറ്ററിനും 15 മീറ്ററിനും ഇടയിലുളള പരമ്പരാഗത യാനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. യാന ഉടമസ്ഥര്‍ മത്സ്യത്തൊഴിലാളി  ക്ഷേമ നിധി ബോര്‍ഡില്‍ അംഗമായിരിക്കണം. ഒരാള്‍ക്ക് രണ്ട് യാനത്തില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്നതല്ല. പ്രീമിയം തുകയും 10 ശതമാനം ഗുണഭോക്തൃ വിഹിതമായി അടച്ചിരിക്കേണ്ടതാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു വര്‍ഷത്തേക്കായിരിക്കും. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും അടുത്തുളള മത്സ്യഭവന്‍ ഓഫീസറുമായി ബന്ധപ്പെടുക.

 

date