Skip to main content

ആരോഗ്യസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍

കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ച്  ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍, ഡെന്റല്‍ ക്ലിനിക്ക് തുടങ്ങി എല്ലാ ആരോഗ്യസ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിരവധി പൊതു-സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ ഇതിനോടകം  അപേക്ഷ നല്‍കിയിട്ടുണ്ട്.  രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി  ജില്ലാമെഡിക്കല്‍ ഓഫീസ് (ആരോഗ്യം)-ല്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്.  സംശയനിവാരണത്തിന് എല്ലാ പ്രവര്‍ത്തി ദിവസവും വൈകുന്നേരം മൂന്ന് മുതല്‍ നാല് വരെ   സെല്ലുമായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 2018 സംബന്ധിച്ചുളള സംശയങ്ങള്‍  രേഖാമൂലം ceadmomlpm.hlth@kerala. gov.in എന്ന വിലാസത്തില്‍ അറിയിക്കാവുന്നതാണ്.

 

date