തണലിടം ബസ്‌കാത്തിരിപ്പ്‌കേന്ദ്രത്തിനടുത്ത് ഇ - ടോയിലറ്റ് നിര്‍മിക്കും - സ്പീക്കര്‍
തണലിടംബസ്‌കാത്തിരിപ്പ്‌കേന്ദ്രത്തിനടുത്ത് ഇ - ടോയിലറ്റ്കൂടി നിര്‍മിക്കുമെന്നും ആധുനികസൗകര്യങ്ങളോട്കൂടിയുള്ള ഈ കാത്തിരിപ്പുകേന്ദ്രം വൃത്തിയോടെകൊണ്ടു പോകേണ്ടത്എല്ലാവരുടെയുംചുമതലയാണെന്നുംസ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.
പൊന്നാനി നിയോജകമണ്ഡലത്തില്‍ ബസ്‌കാത്തിരിപ്പ്‌കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന ' തണലിടം' പദ്ധതിയുടെ മണ്ഡലതലഉദ്ഘാടനവും പൊതുമരാമത്ത്‌റോഡ്‌വിഭാഗം നിര്‍മ്മിച്ച ബസ്‌ബേയുടെയുംഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം എന്നാല്‍കെട്ടിടങ്ങള്‍ നിര്‍മിക്കുകമാത്രമല്ല. ഒരു നാടിന്റെ സാംസ്‌കാരിക മൂല്യങ്ങളെതിരിച്ചെടുക്കുകകൂടിയാണ്.പൊന്നാനി മണ്ഡലത്തില്‍ സമഗ്രമായ വികസനമാണ് നടപ്പിലാക്കുന്നത്. വിദ്യഭ്യാസം, ആരോഗ്യം, കലാ-സാംസ്‌കാ രികംതുടങ്ങിവിവിധ മേഖലകളിലെവികസനങ്ങള്‍ പൊന്നാനിയുടെമുഖഛായതന്നെ മാറ്റിയതായുംസ്പീക്കര്‍ പറഞ്ഞു.
മണ്ഡലത്തിലെ 95 ശതമാനം റോഡുകളുടെയുംറബറൈസ്ഡ്‌ചെയ്യുന്ന പ്രവൃത്തി ഈ മാസം പൂര്‍ത്തിയാകുമെന്നുംസ്പീക്കര്‍കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ നൂഹഅഷറഫ്, അമര്‍ അഷറഫ് എന്നീ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായിസ്പീക്കര്‍ക്ക്തുകകൈമാറി. കഴിഞ്ഞ പെരുന്നാളിന് വസ്ത്രം വാങ്ങാന്‍ കരുതിയതുകയും നാണയകുടുക്കയില്‍സ്വരൂപിച്ച തുകയുമാണ്‌വിദ്യാര്‍ത്ഥികള്‍ദുരിതാശ്വാസ നിധിയിലേക്കായി നല്‍കിയത്.
സ്പീക്കറിന്റെവികസന ഫണ്ടില്‍ നിന്നുംചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോട്കൂടിയുള്ള ബസ്‌കാത്തിരിപ്പ്‌കേന്ദ്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. തിരക്കേറിയ ചങ്ങരംകുളംടൗണിലെ ജനങ്ങള്‍ക്ക് ഏറെസൗകര്യപ്രദമായ രീതിയിലാണ്ഇവയുടെ നിര്‍മാണം.
ചടങ്ങില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എംആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനായി. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ആയിഷ ഹസന്‍, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ടി. സത്യന്‍ എന്നിവര്‍വിശിഷ്ടാതിഥികളായി. പെരുമ്പടപ്പ് ബി.ഡി.ഒ എ.പിഉഷാദേവി, ജില്ലാ പഞ്ചായത്തംഗംഅഡ്വ. എം.ബി ഫൈസല്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം അനിതദിനേശന്‍, പൊന്നാനി റോഡ്‌സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്എഞ്ചിനീയര്‍ഐ.കെ മിഥുന്‍, സി.എംഹാരിസ്, കെ.മാധവന്‍, വി.വി കുഞ്ഞിമുഹമ്മദ്, സിദ്ദീഖ് പന്താവൂര്‍, ഷാനവാസ് വട്ടത്തൂര്‍, കെ.കെ സതീശന്‍, കൃഷ്ണന്‍ പാവിട്ടപുറംഎന്നിവര്‍ചടങ്ങില്‍സംസാരിച്ചു.
- Log in to post comments