Skip to main content

ലഹരിയുടെചതിക്കുഴികള്‍ചൂണ്ടിക്കാട്ടിവിമുക്തിശില്‍പശാല

ലഹരിയുടെചതിക്കുഴികളെകുറിച്ച്‌ബോധവത്കരണം നല്‍കിശില്‍പശാല. മലപ്പുറം നഗരസഭയുമായി ചേര്‍ന്ന് വിമുക്തി മിഷനാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്കരണ നല്‍കിയത്. പ്രശസ്തകവി മുരുകന്‍ കട്ടാക്കട ഉദ്ഘാടനം ചെയ്തു. ലഹരിവഴികളെ കുറിച്ചും സമകാലീന സംഭവങ്ങളെ കുറിച്ചും അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു. കേരളം നേടിയെടുത്ത നവോത്ഥാന മുന്നേറ്റങ്ങളെ കുറിച്ച് ഓര്‍മപ്പെടുത്തുന്നത് കൂടിയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. സ്ത്രീ സമത്വത്തെ കുറിച്ചും നവോത്ഥാനായകരെ കുറിച്ചും കുട്ടികളുമായി അദ്ദേഹംതന്റെ അഭിപ്രായം പങ്കുവെച്ചു.
നഗരസഭാചെയര്‍പേഴ്സന്‍ സിഎച്ച് ജമീല അധ്യക്ഷതവഹിച്ചു. ഡോ. നൂറുദ്ദീന്‍ റാസി ക്ലാസെടുത്തു. വിമുക്തി കോഡിനേറ്റര്‍ ഹരികുമാര്‍, നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍തുടങ്ങിയവര്‍ പങ്കെടുത്തു.

 

date