Post Category
ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ 'സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍' പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി ജൂലൈ 31 വരെ അപേക്ഷിക്കാം. ആറുമാസമാണ് കോഴ്സ് കാലാവധി. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. ശനി, ഞായര്‍, മറ്റ് പൊതു അവധി ദിവസങ്ങളിലാകും ക്ലാസുകള്‍ നടക്കുക. https://app.srccc.in/register വഴി അപേക്ഷ സമര്‍പ്പിക്കണം. ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല്‍ സയന്‍സ്, അഞ്ചല്‍ (ഫോണ്‍: 9562399780), ബ്ലൂബെല്‍ സ്‌കില്‍ അക്കാദമി, നെടുമ്പായിക്കുളം, കുണ്ടറ (ഫോണ്‍: 9400996669), ലൈഫ് സ്‌കില്‍സ് ബി.വി.ഇ.ടി സെന്റര്‍ ഫോര്‍ കൗണ്‍സിലിംഗ് ആന്‍ഡ് ട്രെയിനിംഗ്, ചാത്തന്നൂര്‍ (ഫോണ്‍: 9447209639). വിവരങ്ങള്‍ക്ക്: www.srccc.in.
date
- Log in to post comments