Post Category
ജൂനിയര്‍ റെഡ്ക്രോസ് കൗണ്‍സിലര്‍മാരുടെ മീറ്റ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ജൂനിയര്‍ റെഡ്ക്രോസ് ടീച്ചര്‍ കൗണ്‍സിലര്‍മാരുടെ മലപ്പുറം ജില്ലാതല മീറ്റ് മലപ്പുറം നഗര സഭാ ടൗണ്‍ ഹാളില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് ജി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വക്കേറ്റ് റിനീഷ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീജ ഗോപിനാഥ്, റെഡ് ക്രോസ് ജില്ലാ വൈസ് ചെയര്മാന് അഡ്വക്കേറ്റ് ടിപി മോഹന്‍ദാസ,് ജില്ലാ സെക്രട്ടറി പി. വാസു മാസ്റ്റര്‍, ട്രഷറര്‍ പാറപ്പുറത്ത് കുഞ്ഞുട്ടി, യൂത്ത് റെഡ് ക്രോസ് ജില്ലാ കോഡിനേറ്റര്‍ ഉവൈസ് ഏറനാട് , ചെയര്മാന് സലീഖ് പി, ജൂനിയര്‍ റെഡ്ക്രോസ് ജില്ലാ കോഡിനേറ്റര്‍ എ ഷഫ്ന, ജില്ലാ പ്രസിഡന്റ് ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു
date
- Log in to post comments