Skip to main content

ജില്ലാതല അറിയിപ്പുകൾ

 

 സ്റ്റാഫ് നഴ്‌സ് 

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ സ്റ്റാഫ് നഴ്‌സ് തസ്‌തികയിൽ രണ്ട് ഒഴിവ്. ബിഎസ് സി നഴ്സിങ്/ജിഎൻഎം (കേരള ഗവ. നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ആഗസ്ത് നാലിന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യണം. പ്രായപരിധി 45. എമർജൻസി മെഡിസിൻ/ഐ.സി.യു വിഭാഗത്തിൽ പ്രവൃത്തിപരിചയം വേണം.

 സീറ്റൊഴിവ് 

പേരാവൂർ ഗവ. ഐ.ടി.ഐ.യിൽ 2026 വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ വനിതൾക്ക് സംവരണം ചെയ്‌ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഈ വർഷം അപേക്ഷ സമർപ്പിക്കാത്തവരും എസ്എസ്എൽസി പാസായവരുമായ വനിതകൾ ജൂലൈ 27 ന് വൈകുന്നേരം അഞ്ച് മണിക്കകം ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫീസ് 100 രൂപ. ഫോൺ: 0490 2996650.

 സീ റസ്ക്യൂ ഗാർഡ് 

ട്രോൾ നിരോധന കാലയളവിന് ശേഷം ആഗസ്ത് ഒന്ന് മുതൽ കടൽരക്ഷാ പ്രവർത്തനത്തിന് ദിവസ വേതനാടിസ്ഥാനത്തിൽ സീ റസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ 18-60 വയസ്സിനിടയിലുളളവരും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോട്സിൽ നിന്നും പരിശീലനം ലഭിച്ചവരും കണ്ണൂർ ജില്ലയിൽ സ്ഥിര താമസക്കാരുമായിരിക്കണം. കടൽ രക്ഷാപ്രവർത്തനങ്ങളിൽ പരിചയമുളളവർക്ക് മുൻഗണന. പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 28 ന് ഉച്ച രണ്ട് മണിയ്ക്ക് കണ്ണൂർ മാപ്പിള ബേയിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ:  0497-2732487, 9496007039.

 സർട്ടിഫിക്കറ്റ് ഇൻ മാർഷ്യൽ ആർട്‌സ് പ്രോഗ്രാം 

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാർഷ്യൽ ആർട്‌സ്' പ്രോഗ്രാമിന് ഓൺലൈനായി ജൂലൈ 31 വരെ അപേക്ഷിക്കാം. ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിന് പത്താം ക്ലാസ്സ് ആണ് യോഗ്യത. കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രത്തിൻ്റെ സഹായത്തോടെയാണ് നടത്തുന്നത്.
15 ന് മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. വിശദാംശങ്ങൾ www.srccc.in ൽ. ജില്ലയിലെ പഠനകേന്ദ്രം: ജ്യോതിസ് കളരി സംഘം, കോട്ടൂർ, കാടാച്ചിറ. ഫോൺ:  9745393419.

 ക്വട്ടേഷൻ 

ജില്ലാ പഞ്ചായത്തിൻ്റെ ഓണത്തിനോടനുബന്ധിച്ച് ആഗസ്ത് 13 മുതൽ 25 വരെ കണ്ണൂർ പോലീസ് മൈതാനത്തു നടത്തുന്ന കാർഷിക പരമ്പരാഗത വ്യവസായ ഉല്പന്ന പ്രദർശന വിപണന മേളയിൽ സെക്യൂരിറ്റി ഡ്യൂട്ടി നോക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും 12 മണിക്കൂർ ഡ്യൂട്ടിയുടെ തുക രേഖപ്പെടുത്തിയ ക്വട്ടേഷനുകളും വിപണന മേളയിൽ കാൻ്റീൻ നടത്തുന്നതിന് ഫുഡ് ലൈസൻസുള്ളവരിൽ നിന്നും ക്വട്ടേഷനും ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്ത് ആറിന് വൈകുന്നേരം നാല് മണിക്ക് മുമ്പായി മാനേജർ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കണം.

 ഡിപ്ലോമ കോഴ്സുകൾ 

എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ സ്‌കിൽ അപ്പെക്‌സിൻ്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെ ആരംഭിക്കുന്ന കോഴ്സുകൾക്ക് അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ ആൻ്റ് ഹ്യൂമൻ റിസോഴ്സ്സ് മാനേജ്മെൻ്റ്, ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഓഫിസ് അഡ്‌മിനിസ്ട്രേഷൻ ആൻ്റ് ഹ്യൂമൻ റിസോഴ്‌സസ് മാനേജ്‌മെൻ്റ് എന്നീ കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത എസ്എസ്എൽസിയാണ്. ഫോൺ:  8606907093.

 താല്പര്യപത്രം ക്ഷണിച്ചു 

ജില്ലാ പഞ്ചായത്ത് 2026-27 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപെട്ട യുവതീ-യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം പദ്ധതിയിൽ പരിശീലനം നൽകുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. സ്ഥാപനം ഗവൺമെൻറ് രജിസ്ട്രേഷൻ ഉള്ളതും പരിശീലനം നൽകുന്നതിൽ മുൻപരിചയം ഉള്ളതുമായിരിക്കണം. മുൻ വർഷങ്ങളിൽ ട്രെയിനിംഗ് നൽകിയതിൻറെയും, പരിശീലനാർത്ഥികൾക്ക് പ്ലേസ്മെൻറ് നൽകിയതിൻറെയും റിപ്പോർട്ട് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ സീൽഡ് കവറിൽ ആഗസ്ത് മൂന്നിന് അഞ്ച് മണിക്ക് മുമ്പായി കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. ഫോൺ: 0497 2700596.

 അസിസ്റ്റൻറ് പ്രൊഫസർ 

കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ അപ്ലൈഡ് സയൻസ് വകുപ്പിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ വർക്ക് ലോഡിൻ്റെ അടിസ്ഥാനത്തിൽ തൽകാലിക അസിസ്റ്റൻറ് പ്രൊഫസർമാരുടെ നിയമനം നടത്തുന്നതിന് യു ജി സി മാനദണ്ഡപ്രകാരം അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ യോഗ്യത പരീക്ഷയ്ക്കും കൂടിക്കാഴ്ചക്കും തയ്യാറായി അസ്സൽ പ്രമാണങ്ങളുമായി ജൂലൈ 30 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിലെ വകുപ്പ് മേധാവിക്കു മുമ്പാകെ എത്തണം. കൂടുതൽ വിവരങ്ങൾ  www.gcek.ac.in ൽ.

 സ്പോട്ട് അഡ്മിഷൻ 

ഐ എച്ച് ആർ ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ 2026-27 അധ്യയന വർഷം ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഒഴിവുള്ള ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്ട് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് & ടെക്നോളജി, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്ക് ജുലൈ 30, 31 തീയ്യതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇതുവരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ജൂലൈ 28 വരെ https://polyadmission.org/ വഴി വൺടൈം രജിസ്ട്രേഷൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.
എസ് സി/എസ് ടി, ഇഡബ്ല്യു എസ്, ടിഎച്ച്എസ്എൽസി വിഭാഗത്തിൽപ്പെട്ട എല്ലാവരും, റാങ്ക് ഒന്ന് മുതൽ 15000 വരെയുള്ളവരും 30 നും റാങ്ക് 15000 മുതൽ മുഴുവൻ പേരും 31 നും രാവിലെ ഒമ്പത് മണിക്ക് എല്ലാ അസ്സൽ രേഖകളും ഫീസും സഹിതം നേരിട്ട് കല്യാശ്ശേരി ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്ന‌ിക് കോളേജിൽ എത്തണം. ഫോൺ: 8547005082, 9495462909, 8129642905.

 ബോധവൽക്കരണ ക്ലാസ്സ് 

'സേഫ് ഓണം 2026' ന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ മേഖലയിലുള്ള ഭക്ഷ്യസംരഭകർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തുന്നു. ജൂലൈ 28 ന് രാവിലെ 10.30 ന് കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം റോയൽ ഒമാർസ് ഹോട്ടലിൽ വെച്ചാണ് ക്ലാസ്സ്. താൽപ്പര്യമുള്ള കേറ്ററിങ്ങ്, ബേക്കറി, റസ്റ്റോറന്റ്റ് മേഖലയിലുള്ളവർ റജിസ്ട്രേഷനു വേണ്ടി 0497-2760930, 6235037696 നമ്പറുകളിൽ ബന്ധപ്പെടണം. 

 വെറ്റിനറി ഡോക്ടർ നിയമനം 

മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിൽ കണ്ണൂർ ബ്ലോക്കിലേക്ക് രാത്രികാല മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തിൽ (89 ദിവസത്തേക്ക് മാത്രം) ബിവിഎസ് സി & എഎച്ച് വെറ്ററിനറി ബിരുദധാരിയെ തിരഞ്ഞെടുക്കുന്നു. വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം ജൂലൈ 29 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ഫോൺ: 0497-2700267 .

അധ്യാപക നിയമനം 

തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഇന്റഗ്രേറ്റഡ് എം എസ് സി ജിയോഗ്രഫി, ബിഎസ് സി സൈക്കോളജി വിഭാഗങ്ങളിലേക്ക് അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച യഥാക്രമം ജൂലൈ 27 (രാവിലെ 11 മണി), ജൂലൈ 28 (രാവിലെ 10), ദിവസങ്ങളിലായി കോളേജിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യുജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത വേണം​. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. ഫോൺ:  0490 2346027.

date