Skip to main content

*ഇന്ത്യൻ എയർഫോഴ്‌സിൽ അഗ്നിവീർ വായു (മ്യൂസീഷ്യൻ) റിക്രൂട്ട്‌മെന്റ് റാലി*

 

 

 

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ വായു (മ്യൂസീഷ്യൻ) തസ്തികയിലേക്ക് അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർക്ക് https://iafrecruitment.edcil.co.in വഴി ഓ​ഗസ്റ്റ് രണ്ടിന് രാത്രി 11 വരെ രജിസ്റ്റർ ചെയ്യാം.

 

പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സംഗീത ഉപകരണങ്ങൾ വായിക്കുന്നതിനും പാടുന്നതിനുമുള്ള പ്രാവീണ്യവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള മ്യൂസിക് സർട്ടിഫിക്കറ്റ്/ഡിപ്ലോമയും ഉണ്ടായിരിക്കണം. 2005 ജനുവരി ഒന്നിനും 2009 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒമ്പത് വരെ ന്യൂഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലെ സെന്ററുകളിലാണ് റാലി നടത്തുക. ഓൺലൈൻ അപേക്ഷ പൂർത്തിയാക്കുന്നതിനുള്ള സംശയങ്ങൾക്ക് 9513253233, 011-25694209 / 25699606( സെൻട്രൽ എയർമെൻ സെലക്ഷൻ ബോർഡ് ന്യൂഡൽഹി), 0484-2427010 / 9188431093 ( കൊച്ചി 14-ാം എയർമെൻ സെലക്ഷൻ സെന്റർ)എന്നീ നമ്പറുകളിലോ iafrecruitment@edcil.co.in എന്ന ഇമെയിലിലോ ബന്ധപ്പെടുക. 

 

date