Skip to main content

ശാസ്ത്രപാര്‍ക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി

 

     യു.പി ക്ലാസുകളിലെ ശാസ്ത്രപഠനം കാര്യക്ഷമമാക്കാന്‍ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ശാസ്ത്രപാര്‍ക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയില്‍ 11 ബി.ആര്‍.സി കളിലായി 49 സ്‌കൂളുകളിലാണ് ഇത് നടപ്പിലാക്കുന്നത്. ശാസ്ത്രപാര്‍ക്കുകളുടെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ബി.ആര്‍.സിയില്‍ ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ്  ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ നിര്‍വഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ അധ്യക്ഷത വഹിച്ചു.

     വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ മനോഭാവവും ശാസ്ത്ര താത്പര്യവും വളര്‍ത്തുക എന്നതാണ് ശാസ്ത്രപാര്‍ക്കുകളുടെ ലക്ഷ്യം. കുട്ടികളില്‍ ശാസ്ത്രകൗതുകം ജനിപ്പിക്കുക, അന്വേഷണ താല്പര്യം വളര്‍ത്തുക,  ശാസ്ത്രതത്വങ്ങള്‍ പ്രായോഗികമായി മനസ്സിലാക്കുക തുടങ്ങിയ തുടങ്ങിയ നേട്ടങ്ങളാണ് വിദ്യാലയങ്ങളില്‍ ശാസ്ത്രപാര്‍ക്ക്് ആരംഭിച്ചതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്കും  രക്ഷിതാക്കള്‍ക്കും ശാസ്ത്രപാര്‍ക്കുകളില്‍ പരീക്ഷണങ്ങള്‍ ചെയ്യുന്നതിനും ശാസ്ത്രതത്വങ്ങള്‍ കണ്ടെത്തുന്നതിനും അവ പ്രയോഗിച്ചു നോക്കുന്നതിനും ഇതിലൂടെ അവസരം ലഭിക്കും. ഒരു സ്‌കൂളിന് 30,000 രൂപ വീതം ശാസ്ത്രപാര്‍ക്കുകള്‍ ക്രമീകരിക്കുന്നതിനായി സമഗ്രശിക്ഷ നല്‍കിയിരുന്നു. അടുത്ത അധ്യയനവര്‍ഷം മറ്റു       സ്‌കൂളുകളിലേക്കു കൂടി പദ്ധതി  വ്യാപിപ്പിക്കും. 

    എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജി.ഉഷ., സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ.ജെ ഹരികുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.എ.സിന്ധു, കോഴഞ്ചേരി ബി.പി.ഒ എന്‍.എസ്.ജയകുമാര്‍, പ്രഥമാധ്യാപിക രമണി എന്നിവര്‍ സംസാരിച്ചു.                      (പിഎന്‍പി 65/18)

date