അറിയിപ്പുകൾ
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന് കീഴിലുള്ള കളമശ്ശേരി എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി മേഖല കേന്ദ്രത്തിൽ ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടർ, ലോജിസ്റ്റിക്സ് ഡിപ്ലോമ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് www.lbscentre.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. SC/ST/OEC വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9447211055, 7025310574, 0484 2541520 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഓണാഘോഷം 2026: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ ഭരണകൂടവും ഡി.ടി.പി.സി.യും (DTPC) സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് കലാ-സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള കലാകാരന്മാർ, കലാ-സാംസ്കാരിക സംഘടനകൾ, സ്പോർട്സ് സംഘടനകൾ, ഈവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. പരിപാടികളുടെ വിവരങ്ങൾ, റേറ്റ്, പങ്കെടുക്കുന്ന കലാകാരന്മാരുടെ പേര് എന്നിവ ഉൾപ്പെടുത്തിയ താല്പര്യപത്രം info@dtpcernakulam.com എന്ന ഇമെയിൽ വഴിയോ ഡി.ടി.പി.സി ഓഫീസിലോ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 വൈകുന്നേരം 5 മണി വരെ. ജില്ലാ കളക്ടർ ജനറൽ കൺവീനറായ ജില്ലാ ഓണാഘോഷ സമിതിയായിരിക്കും അപേക്ഷകൾ പരിശോധിച്ചു അനുമതി നൽകുക.
ഫോൺ: 0484 2367334എന്ന
വാക്ക് ഇൻ ഇന്റർവ്യൂ
എറണാകുളം ജനറൽ ആശുപത്രിയിൽ യുറോളജി ടെക്നീഷ്യൻ (Urology Technician) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അർഹരായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 29-ന് രാവിലെ 11 ന് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന
വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ബി.എസ്.സി ഇൻ യുറോളജി ടെക്നീഷ്യൻ കോഴ്സ് / ഡിപ്ലോമ ഇൻ യുറോളജി ടെക്നീഷ്യൻ അല്ലെങ്കിൽ ബി.എസ്.സി ഇൻ അനസ്ത്യേഷ്യ / ഒ.ടി ടെക്നീഷ്യൻ / ഡിപ്ലോമ ഇൻ ഒ.ടി ടെക്നീഷ്യൻ ആണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം നിർദ്ദിഷ്ട സമയത്ത് ഹാജരാകേണ്ടതാണ്.
ഫോൺ: 0484-238600
എം.ബി.എ സ്പോട്ട് അഡ്മിഷൻ
കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് സ്ഥാപനമായ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.റ്റി) പുന്നപ്രയിൽ 2026-28-- വർഷത്തേക്കുള്ള ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലായ് 28, 29, 30 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിൽ നടക്കുo. 50% മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫിഷറീസ് വിഭാഗക്കാർക്കും, എസ്.സി / എസ്.ടി, ഒ.ഇ.സി വിദ്യാർത്ഥികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് യോഗ്യതാ മാർക്കിൽ ഇളവ് ഉണ്ടായിരിക്കുന്നതാണ്. വിലാസം - ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി പുന്നപ്ര, അക്ഷരനഗരി വാടയ്ക്കൽ പി.ഒ, ആലപ്പുഴ -- 688003, ഫോൺ : 0477 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org
സമയപരിധി നീട്ടി
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ-എയ്ഡഡ്/സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പ്രൈവറ്റ് സ്കൂളുകളിൽ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ഒ.ഇ.സി/ഒ.ബി.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി, 9, 10 ക്ലാസുകളിൽ പഠിക്കുന്നവർക്കായുള്ള പി എം - യശസ്വിവി (OBC/EBC/DNT/മൈനോറിറ്റി) പ്രീമെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് സ്കൂളുകൾ മുഖേന ഇ-ഗ്രാന്റ്സ് വഴി ഓൺലൈൻ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 10 വരെ ദീർഘിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്ക് www.egrantz.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക.
ഫോൺ: 0484-2983130)
- Log in to post comments